കുവൈത്തിൽ അധ്യാപകർക്കും കുടുംബാംഗങ്ങളും 10,000 ദിനാറിൻ്റെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ

0
15

കുവൈത്ത് സിറ്റി: കുവൈത്തിൽ അധ്യാപകർക്കും  അവരുടെ കുടുംബാംഗങ്ങൾക്കും 10,000 ദിനാറിൻ്റെ ആരോഗ്യ ഇൻഷുറൻസ് പോളിസി ലഭിക്കുമെന്ന് ടീച്ചേഴ്‌സ് അസോസിയേഷൻ തലവൻ ഹമദ് അൽ-ഹൂലി അറിയിച്ചു. അധ്യാപകരുടെ പ്രയത്നത്തിനും സമൂഹത്തിൽ അവർ വഹിക്കുന്ന സുപ്രധാന സ്ഥാനത്തിനും ഉള്ള അംഗീകാരമാണിത് അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട അധികാരികൾ ഇതിന് അംഗീകാരം നൽകിയതായും അദ്ദേഹം വ്യക്തമാക്കി, അധ്യാപകർ അവരുടെ പങ്കാളികൾ,  കുട്ടികൾ എന്നിവരെ ഉൾക്കൊള്ളിക്കുന്നതാണ് ഇൻഷുറൻസ് പോളിസി. ഇൻഷുറൻസ് കമ്പനിയുമായി കരാർ ഒപ്പിടുന്നതിന് അസോസിയേഷൻ അംഗീകാരം നൽകിയതായും അദ്ദേഹം പറഞ്ഞു.