ഉക്രൈനില്‍ മലയാളികളടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍ പ്രതിസന്ധിയിൽ

0
20

കീവ്: ഉക്രൈനില്‍ റഷ്യ വ്യോമാക്രമണങ്ങളും  തുടങ്ങിയതോടെ മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാർ നാട്ടിലേക്ക് തിരിച്ചുപോരാനാവാതെ ഉക്രൈനില്‍ കുടുങ്ങി.രക്ഷാദൗത്യത്തിന് ഇന്ത്യ അയച്ച വിമാനം ഉക്രൈനില്‍ ഇറങ്ങാനാവാതെ ഡല്‍ഹിയിലേക്ക് മടങ്ങി. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഉക്രൈനിലെ വിമാനത്താവളങ്ങളെല്ലാം അടച്ചിടുകയും പട്ടാളനിയമം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യക്കാര്‍ കുടുങ്ങിയിരിക്കുന്നത്.

വിവരങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും നോര്‍ക്ക അറിയിച്ചു.