വാ​ക്സി​നെ​ടു​ത്ത റ​സി​ഡ​ന്‍റ് വീ​സ​ക്കാ​ർ​ക്ക് ഖത്തർ ക്വാ​റ​ന്‍റൈ​ൻ ഒഴിവാക്കി

0
32

ദോ​ഹ: കോ​വി​ഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തീകരിച്ച് റ​സി​ഡ​ന്‍റ് വീ​സ​യു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ക്വാ​റ​ന്‍റൈ​നും യാ​ത്ര​യ്ക്ക് മു​മ്പു​ള്ള പി​സി​ആ​ർ പ​രി​ശോ​ധ​ന​യും ഖത്തർ ഒ​ഴി​വാ​ക്കി ​. ആരോഗ്യ മന്ത്രാലയത്തിൻ്റെ പുതിയ നിർദ്ദേശം  ഫെ​ബ്രു​വ​രി 28 രാ​ത്രി ഏ​ഴ് മ​ണി​യോ​ടെ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇത് പ്ര​കാ​രം ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ക്സി​ൻ സ്വീ​ക​രി​ച്ച പ്രവാസികൾക്ക് ഖത്തറിൽ എത്തുമ്പോൾ ക്വാ​റ​ന്‍റൈ​ൻ അനുഷ്ഠിക്കേണ്ടതില്ല.  അ​തേ​സ​മ​യം, ഖ​ത്ത​റി​ലെ​ത്തി 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ റാ​പി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​വ​ണം.