റഷ്യന്‍ സൈന്യം ഉക്രയ്ന് പാര്ലമെന്റിനടത്ത് എത്തിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉക്രയ്ന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കിയെ ബങ്കറിലേക്ക് മാറ്റിയതായും റിപ്പോർട്ട് വരുന്നുണ്ട്. റഷ്യ ഉക്രയ്നെതിരെ കനത്ത ആക്രമണം രണ്ടാം ദിനവും തുടരുന്ന സാഹചര്യത്തിലാണ് സെലന്‍സ്കിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. അതേസമയം ഉക്രയ്ന് ആയുധം താഴെ വച്ചാല്‍ ചര്‍ച്ചയാകാമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു.