കുവൈത്ത് സിറ്റി:
മറ്റുള്ളവരുടെ വേദനയിൽ വേദനിക്കുകയും ദുഃഖത്തിൽ ദുഃഖിക്കുകയും അവരെ സഹായിക്കാൻ ഏതറ്റം വരെയും പോകാനും തയ്യാറുള്ള ഒരു മഹത് വ്യക്തിത്വമായിരുന്നു ഇ.അഹമ്മദ് സാഹിബെന്നു കുവൈത്ത് ഇന്ത്യൻ അംബാസഡർ ബഹുമാനപ്പെട്ട ശ്രീ സിബി ജോർജ് പറഞ്ഞു. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മർഹൂം ഇ അഹ്മദ് സാഹിബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബഹു. ശ്രീ. സിബി ജോർജ്. സാമൂഹിക രാഷ്ട്രീയ മേഖലയിൽ നിറഞ്ഞു നിന്ന ആ മഹത് വ്യക്തിത്വത്തോടൊപ്പം വര്ഷങ്ങളോളം അടുത്ത് ഇടപഴകി പ്രവർത്തിക്കാൻ ഖത്തറിലും റിയാദിലെ നിതാഖാത്ത് സമയത്തുമൊക്കെ അവസരം ലഭിച്ചതായും അംബാസഡർ അനുസ്മരിച്ചു. അഹമ്മദ് സാഹിബ് കാണിച്ച പാതയിലൂടെയാണ് കുവൈത്ത് കെ.എം.സി.സി. യും മുന്നോട്ട് പോകുന്നത് എന്ന് കാണുമ്പോൾ അതിയായ സന്തോഷമുണ്ടെന്നും അംബാസഡർ പറഞ്ഞു.
കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. അഹ്മദ് സാഹിബിന്റെ മകനും, മസ്‌ക്കറ്റ് കെ.എം.സി.സി. പ്രസിഡന്റുമായ റഈസ് അഹ്മദ് അനുസ്‌മരണ പ്രഭാഷണം നടത്തി.
വിവിധ ജി.സി.സി. കെ.എം.സി.സി. നേതാക്കളായ എസ്.എ.എം. ബഷീർ, ഇബ്രാഹിം എളേറ്റിൽ, അഷ്‌റഫ് വേങ്ങാട്ട്, ഷാജി ആലപ്പുഴ, വനിതാ ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വ.നൂർബിന റഷീദ്, ഒ.ഐ.സി.സി. നേതാക്കളായ എബി വരിക്കാട്, കൃഷ്ണൻ കടലുണ്ടി, കുവൈത്ത് കെ.എം.സി.സി. ഭാരവാഹികളായ മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ, സിറാജ് എരഞ്ഞിക്കൽ, ഹാരിസ് വള്ളിയോത്, എഞ്ചിനീയർ മുഷ്താഖ്, ഷഹീദ് പറ്റില്ലത്, ഷെരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ, ഫാസിൽ കൊല്ലം, അജ്മൽ വേങ്ങര തുടങ്ങിയവർ അഹമ്മദ് സാഹിബിനെ അനുസ്മരിച്ച് സംസാരിച്ചു. ഇ. അഹമ്മദിന്റെ അസാന്നിധ്യം അനുഭവിക്കുന്ന നാളുകളിലൂടെയാണ് നാം കടന്നു പോകുന്നതെന്നും സമ്മേളനം വിലയിരുത്തി. ജനറൽ സെക്രട്ടറി എം.കെ. അബ്ദുൾറസാഖ് പേരാമ്പ്ര സ്വാഗതവും, ട്രഷറർ എം,ആർ. നാസർ നന്ദിയും പറഞ്ഞു.