കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച്, ദേശീയ അവധി ദിനങ്ങളിൽ ഫീൽഡ് സെക്യൂരിറ്റി വിഭാഗങ്ങൾ 10,769 ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടുകയും 6 മോട്ടോർ സൈക്കിളുകൾ ഉൾപ്പെടെ 108 വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്തു. നിയമ നടപടികൾ സ്വീകരിക്കുന്നതിനായി 49 പേരെ ബന്ധപ്പെട്ട അധികൃതർക്ക് റഫർ ചെയ്യുകയും 2,988 പരാതികൾ കൈകാര്യം ചെയ്യുകയും ചെയ്തതായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ റിപ്പോർട്ട് ചെയ്തു.
Home Middle East Kuwait അവധി ദിവസങ്ങളിൽ കുവൈത്തിൽ 10,769 ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു, 108 വാഹനങ്ങളും പിടിച്ചെടുത്തു