യുക്രൈന് സഹായങ്ങള്‍ എത്തിച്ചു നല്‍കുമെന്ന് ഇന്ത്യ

0
24

യുക്രൈന് മരുന്നുള്‍പ്പടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കാനൊരുങ്ങി ഇന്ത്യ. യുക്രൈന്റെ അഭ്യർത്ഥന പ്രകാരമാണ് ഇന്ത്യ സഹായം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. ഇന്ത്യ യുക്രൈനെ സഹായിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരനും വ്യക്തമാക്കി.

യുക്രൈന്റെ അയല്‍ രാജ്യങ്ങളില്‍ പോകാന്‍ ചുമതലപ്പെടുത്തിയ ജ്യോതിരാദിത്യ സിന്ധ്യ, ഹര്‍ദീപ് സിങ് പുരി, വി കെ സിംങ്, കിരണ്‍ റിജിജു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.പ്രാദേശിക സര്‍ക്കാരുകളുമായി സംസാരിക്കുന്നതിനും, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണ് മന്ത്രിമാരെ ചുമതലപ്പെടുത്തിയത്.