കുവൈത്ത് സിറ്റി: മാർച്ച് 16 ന് കുവൈറ്റിൽ രാവും പകലും ഒരേ സമയം സമയദൈർഘ്യം ആയിരിക്കും. അതായത് പകലും രാത്രിയും 12 മണിക്കൂർ വീതം ഉണ്ടാകും. മാർച്ച് 16 ബുധനാഴ്ച സൂര്യോദയം രാവിലെ 5.57 നും സൂര്യാസ്തമയം വൈകുന്നേരം 5.57 നും ആയിരിക്കും എന്ന് അൽ ഒജൈരി സയന്റിഫിക് സെന്ററിലെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ഖാലിദ് അൽ ജമാൻ അറിയിച്ചു