റഷ്യ വഴിയുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ രക്ഷാപ്രവര്‍ത്തനം ഉൾപ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തും. ഉക്രൈനിലെ ഹാര്‍കിവ് വിട്ടൊഴിയാന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്ത്യന്‍ എംബസി കീവില്‍ നിന്ന് ലിവിവിലേക്ക് മാറ്റിയിട്ടുണ്ട്.
ഉക്രൈന്‍ സമയം വൈകുന്നേരം ആറു മണിക്ക് മുമ്പ്ഹാര്‍കിവ് ഒഴിയണമെന്നായിരുന്നു എംബസിയുടെ നിര്‍ദേശം. ഹാര്‍കിവില്‍ നിന്ന് അതിര്‍ത്തിയിലുള്ള പെസോച്ചിന്‍, ബബാലിയ, ബേസ്ലിയുഡോവ്ക എന്നീ ഗ്രാമങ്ങളിലേക്ക് മാറാനാണ് അറിയിച്ചിരിക്കുന്നത്.