86 കഞ്ചാവ് തൈകളുമായി അറബ് വംശജൻ പിടിയിൽ

0
35

കുവൈത്ത് സിറ്റി: വിൽപനയ്ക്ക് തയ്യാറാക്കിയ 86 കഞ്ചാവ് തൈകളും   770 വിത്തുകളുമായി  അറബ് വംശജൻ പിടിയിൽ.  ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ് ആണ്ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ  അന്വേഷണത്തിൽ സംഭവം സ്ഥിരീകരിക്കുകയും, പബ്ലിക് പ്രോസിക്യൂഷനിൽ  ക്ലിയറൻസ് ലഭിക്കുകയും ചെയ്തശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് എന്ന് ജിഡിഡിസി വൃത്തങ്ങൾ വെളിപ്പെടുത്തി.