കോടിയേരി വീണ്ടും സംസ്ഥാന സെക്രട്ടറി

0
25

കോടിയേരി ബാലകൃഷ്ണന്‍ മൂന്നാം വട്ടവും സംസ്ഥാന സെക്രട്ടറിയായി തുടരും. പിണറായി വിജയന്‍ ഒഴികെ 75 വയസ് പിന്നിട്ട എല്ലാവരേയും സി പി എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി. അതേസമയം പുതു തലമുറയെ കൂടുതലായും പാര്‍ട്ടി സമിതിയിലേക്ക് പരിഗണിച്ചിട്ടുണ്ട് എന്ന പ്രത്യേകതയുമുണ്ട്.

എം സ്വരാജും മുഹമ്മദ് റിയാസും സജി ചെറിയാനും വിഎന്‍ വാസവനും ആനാവൂര്‍ നാഗപ്പനും പികെ ബിജുവും പുത്തലത്ത് ദിനേശൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചു.  89 പേരുള്ള സമിതിയിലേക്ക് പി ശശി, ജോണ്‍ ബ്രിട്ടാസ്, ചിന്താ ജെറോം എഎ റഹീം, രാജു ഏബ്രഹാം, കെ അനില്‍ കുമാര്‍, പനോളി വിത്സണ്‍, വിപി സാനു എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഎസ് അച്യുതാനന്ദന്‍ പ്രത്യേക ക്ഷണിതാവായിരിക്കും.