സമൂഹം ഏർപ്പെടുത്തിയ അതിർവരമ്പുകൾക്കകത്ത് തുറന്നുപറച്ചിലുകളെ ഏവരും ഭയപ്പെട്ടിരുന്നു. പലർക്കും തൊണ്ടയിടറി പുറത്തു വരാതിരുന്ന, ഭയം കൊണ്ട് തടഞ്ഞു നിർത്തപ്പെട്ട എന്നാൽ ഏവരും കേൾക്കേണ്ടതും പരിഗണിക്കേണ്ടതുമായ ആ തുറന്നുപറച്ചിലാണ് ഇപ്പോൾ നടി ഭാവന യിൽനിന്നും പ്രതിരോധത്തിന്റ പോരാട്ടത്തിൻ്റെ ശബ്ദമായി പുറത്തുവന്നിരിക്കുന്നത്
ഒരിക്കലും മറക്കാനാകാത്ത അതിക്രമത്തെക്കുറിച്ചും അതിനുശേഷം താൻ നേരിട്ട പ്രതിസന്ധിഘട്ടത്തെ കുറിച്ചും തനിക്ക് ചുറ്റുമുള്ള ലോകം മാറിമറിഞ്ഞതടക്കമുള്ള തീക്ഷ്ണമായ അനുഭവമാണ് അവർ പങ്കുവെച്ചത്.വനിതാ ദിനവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തുമായി നടത്തിയ ‘വി ദ് വിമെന്‍’ പരിപാടിയിലായിരുന്നു ഇത് .
അതിൽ ഏറ്റവും എടുത്തുപറയേണ്ടത് ‘ഒരിക്കലും ഒരു ഇരയല്ല, അതിജീവിതയാണ് താനെന്ന ഭാവനയുടെ അന്തസ്സുറ്റ പ്രഖ്യാപനമാണ് ‘.നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം അത്ര എളുപ്പമല്ലെങ്കിലും അത് അവസാനം വരെ തുടരുമെന്നും ഭാവന വ്യക്തമാക്കിയിട്ടുണ്ട്.
തെളിവെടുപ്പ് നടന്ന 15 ദിവസം അതീവ പ്രയാസമേറിയതായിരുന്നു. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളിലൂടെ കടന്ന് പോയി താന്‍ നിരപരാധിയാണെന്ന് തെളിയിക്കേണ്ട ചുമതല സ്വയം ഏറ്റെടുക്കേണ്ടി വന്നു. തികച്ചും ഒറ്റപ്പെട്ടു എന്നു തോന്നിയ ദിവസങ്ങളായിരുന്നു അവ. തുറന്നു പറഞ്ഞതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ടിട്ടുണ്ട് എന്നും അവർ വെളിപ്പെടുത്തി. ഓരോ മേഖലയിലും സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും, പ്രതിസന്ധികളും ഭാവനയുടെ വാക്കുകളിൽ വരച്ച് വയ്ക്കുന്നുണ്ട്. മലയാള സിനിമാ ലോകത്തേക്ക് മടങ്ങി വരുമെന്ന് ഭാവന പറഞ്ഞതും ഏറെ പ്രതീക്ഷ നൽകുന്നുണ്ട്.
അച്ഛന് ഉണ്ടായിരുന്നുവെങ്കില്‍ ഇത്തരം ഒരു സന്ദര്‍ഭം നേരിടേണ്ടി വരുമായിരുന്നില്ല. മോശമായി വളര്‍ത്തപ്പെട്ടവള്‍ എന്നുപോലും പലരും പറഞ്ഞു. എന്നാല്‍ കുടുംബവും സിനിമാ മേഖലയില്‍ ഉള്ള സുഹൃത്തുക്കളും ഒപ്പം നിന്നു. ഒപ്പം നിന്നവരോടെല്ലാം നന്ദിയുണ്ട്. ഏതു തരം പ്രയാസങ്ങളിലൂടെയായാലും കടന്നുപോകുന്ന സ്ത്രീകളെ സമൂഹം കാണുന്നത് വേറെ ഒരു വീക്ഷണത്തിലൂടെയാണ്. അത് മാറണം. അതിജീവിതരെ സമൂഹം അംഗീകരിക്കണം. അവരുടെ തിരിച്ചു വരവിനെ സ്വാഗതം ചെയ്യണമെന്നും അവര്‍ക്ക് പിന്തുണ നല്‍കണമെന്നും ഭാവന പറഞ്ഞു.