രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളിന് ജാമ്യം

0
20

രാജീവ്ഗാന്ധി വധക്കേസിലെ പ്രതി  പേരറിവാളിന് സുപ്രീംകോടതി  ജാമ്യം അനുവദിച്ചു. 32 വര്‍ഷത്തെ തടവിന് ശേഷമാണിത്. തടവ് കാലയളവും ജയിലിലെ നല്ലനടപ്പും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.ജാമ്യവ്യവസ്ഥകള്‍ വിചാരണക്കോടതിയ്ക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ മാസവും സിബിഐ ഓഫീസര്‍ക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പേരറിവാളിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.