എണ്ണ ഉല്‍പാദനം കൂട്ടണമെന്ന ബൈഡന്റെ ആവശ്യം അംഗീകരിക്കാതെ സൗദിയും യു.എ.ഇയും

0
17

റഷ്യയില്‍ നിന്നുള്ള  പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തുകയും എണ്ണവില കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തില്‍, എണ്ണ ഉല്‍പാദകരില്‍ പ്രമുഖരായ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങൾക്ക് തിരിച്ചടി. റഷ്യയില്‍ നിന്നുള്ള എണ്ണവരവ് നിലച്ച് എണ്ണവില ഉയരുന്നതിനാല്‍ സൗദിയും യു.എ.ഇയും എണ്ണ ഉല്‍പാദനം വര്‍ധിപ്പിച്ച് അമേരിക്കയുടെ ക്രൂഡ് ഓയില്‍ മാര്‍ക്കറ്റിനെ സഹായിക്കണമെന്ന യു.എസിന്റെ ആവശ്യം ഇരു രാജ്യങ്ങളും അംഗീകരിക്കില്ല. ഒപെകും (Opec) റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങളും അപ്പ്രൂവ് ചെയ്ത നിലവിലെ പ്രൊഡക്ഷന്‍ പ്ലാനില്‍ ഉറച്ചുനില്‍ക്കാനാണ് രണ്ട് ഗള്‍ഫ് രാജ്യങ്ങളുടെയും തീരുമാനം. യെമനിലെ ഹൂതി വിമതര്‍ നടത്തുന്ന മിസൈല്‍ ആക്രമണങ്ങളോടുള്ള യു.എസിന്റെ പ്രതികരണവും ഇതിന് കാരണമായി വിലയിരുത്തുന്നുണ്ട് .

ഈ സാഹചര്യത്തിൽ കൂടിയാണ് സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാനുമായും ഫോണില്‍ ബന്ധപ്പെടാനുള്ള വൈറ്റ്ഹൗസിന്റെ ശ്രമം ഫലം കാണാതെ പോയതെന്നാണ് റിപ്പോര്‍ട്ട്.ഇരു നേതാക്കളുമായും യു.എസ് പ്രസിഡന്റ് ജോ ബൈഡന് സംസാരിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനുള്ള വൈറ്റ്ഹൗസിന്റെ ശ്രമങ്ങളാണ് പരാജയപ്പെട്ടത്