അബ്ദുല്‍ അസീസ്‌ അനുസ്മരണവും പ്രാര്‍ത്ഥന സദസസും സംഘടിപ്പിച്ചു.

0
22

കഴിഞ്ഞ ദിവസം കുവൈറ്റില്‍ വച്ച് മരണപെട്ട കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷന്‍ (കെ കെ എം എ) സിറ്റി മേഘല പ്രസിഡന്റ്‌ അസീസ്‌ സാഹിബിന് വേണ്ടിയുള്ള പ്രാര്‍ത്ഥന സദസ്സും അനുസ്മരണവും വെള്ളിയാഴ്ച വൈകീട്ട് ഫര്‍വാനിയ മെട്രോ മെഡിക്കല്‍ ഹാള്ളില്‍ സംഘടിപ്പിച്ചു. ഖാലിദ്‌ മൌലവി പ്രാര്‍ത്ഥനക്ക് നേത്രത്വം നല്‍കി.

കെ കെ എം എ കേന്ദ്ര പ്രസിഡന്റ്‌ എ പി അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ രക്ഷാധികാരി സഗീര്‍ തൃക്കരിപ്പൂര്‍ അനുസമരണപ്രഭാഷണം നടത്തി. സംഘടനയുടെ രൂപീകരണം മുതല്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച അദേഹത്തിന്റെ വിടവ് നികത്താനാവത്തതാണെന്നും വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പോലെയുള്ള പദ്ധതികളുടെ മേല്‍നോട്ടം വഹിക്കുന്നതില്‍ അദ്ദേഹം കാണിച്ച സൂക്ഷമതയും ഏകീകരണവും പ്രശംസനീയമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സി എഫ് ഒ അലി മാത്തറ, വൈസ് ചെയര്മാന്മാരായ അബ്ദുല്‍ ഫത്താഹ് തയ്യില്‍, ഹംസ പയ്യന്നൂര്‍, ഇബ്രാഹിം കുന്നില്‍, വര്‍ക്കിംഗ് പ്രസിടണ്ട് കെ.ബഷീര്‍, വൈസ് പ്രസിഡന്റ്‌ ഒ.പി ശറഫുദ്ധീന്‍, അഹമദി സോണല്‍ പ്രസിഡന്റ്‌ നിസാം നാലകത്ത്, ഫര്‍വാനിയ സോണ്‍ പ്രസിഡന്റ്‌ മജീദ്‌ റവാബി, ജനറല്‍ സെക്രട്ടറി സുല്‍ഫിക്കര്‍ എം.പി. , സിറ്റി സോണ്‍ വൈസ് പ്രസിഡന്റ്‌ അബ്ദുല്‍ ലത്തീഫ്, ട്രെഷറര്‍ ഹമീദ് മുല്‍കി, വൈസ് പ്രസിഡന്റ്‌ സി എച് മുഹമ്മദ്‌, സാല്‍മിയ പ്രസിഡന്റ്‌ എന്‍.കെ റസാക്ക്  തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുല്‍ കലാം മൌലവി ഖിറാഅത്ത് നടത്തി.

ജന. സെക്രട്ടറി കെ സി റഫീക്ക് സ്വാഗതം പറഞ്ഞ യോഗത്തില്‍ ട്രഷറര്‍ സി ഫിറോസ്‌ നന്ദി പറഞ്ഞു