പാകിസ്താനിലേക്ക് അബദ്ധത്തിൽ മിസൈൽ വിക്ഷേപിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം

0
31

അബദ്ധത്തിൽ പാകിസ്ഥാനിലേക്ക് മിസൈൽ വിക്ഷേപിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഇന്ത്യ.  സാങ്കേതിക പിഴവാണ് ഇതിന് കാരണമെന്നാണ് പ്രതിരോധ മന്ത്രാലയത്തിൻ്റെ വിശദീകരണം. മാർച്ച് 9നായിരുന്നു സംഭവം .

2022 മാർച്ച് 9ന്, പതിവായി നടത്താറുള്ള അറ്റകുറ്റപ്പണികളുടെ ഇടയിൽ ഒരു സാങ്കേതിക പിഴവ് സംഭവിക്കുകയും അബദ്ധത്തിൽ മിസൈൽ വിക്ഷേപിക്കുകയും ചെയ്തു. വിഷയം ഗൗരമായി പരിഗണിച്ച കേന്ദ്ര സർക്കാർ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു. മിസൈൽ പാകിസ്താനിൽ പതിച്ചു എന്ന് മനസ്സിലായി. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നു. അപകടത്തിൽ ആരുടെയും ജീവനു ഭീഷണി ഉണ്ടായില്ലെന്നത് ആശ്വാസമാണ്.”- പ്രസ്താവനയിൽ പ്രതിരോധ മന്ത്രാലയം പറഞ്ഞു