കുവൈത്ത് സിറ്റി: കൊറോണ കാലഘട്ടം പ്രതിസന്ധി സർവ്വ മേഖലകളിലും സൃഷ്ടിച്ചെങ്കിലും, മറ്റ് മേഖലകളെ അപേക്ഷിച്ച് ഗണ്യമായ വർദ്ധനവാണ് കുട്ടികളുടെ കളിപ്പാട്ട വിപണിയിൽ ഉണ്ടായത്. 2020 മുതൽ 7%-ൽ അധികം വളർച്ച രേഖപ്പെടുത്തി.
കഴിഞ്ഞ 7 വർഷമായി, കുവൈത്തിൽ കുട്ടികളുടെ കളിപ്പാട്ടങ്ങൾ, വിനോദം, കായികം എന്നീ വിപണിയിൽ കാര്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. 21 ലെ ആദ്യ 9 മാസങ്ങളിൽ കുവൈറ്റിലേക്ക് ഇറക്കുമതി ചെയ്ത കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ മൂല്യം 42 ദശലക്ഷം ദിനാറിലധികമാണ്, 2020 ൽ ഇറക്കുമതി ചെയ്തത് 43.6 ദശലക്ഷം ദിനാറിനായിരുന്നു.
കുട്ടികൾ കൂടുതലായി ഇലക്ട്രിക് ബൈക്കുകൾ, സ്കൂട്ടറുകൾ, ഇലക്ട്രോണിക് ഗെയിമുകൾ എന്നിവ വാങ്ങുന്നതിനാൽ കുട്ടികളുടെ കളിപ്പാട്ട വിപണി ജനപ്രീതിയിൽ വലിയ വളർച്ച കൈവരിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.