കെഫാക് അന്തർ ജില്ലാ ഫുട്ബാൾ ടൂർണ്ണമെന്റ്; മാസ്റ്റേഴ്സ് ലീഗില്‍ ഫോക് കണ്ണൂരും സോക്കർ ലീഗില്‍ കെഇഎ കാസർഗോഡും ചാമ്പ്യന്മാര്‍
കുവൈത്ത് സിറ്റി : കെഫാക് അന്തർ ജില്ലാ ഫുട്ബാൾ ടൂർണ്ണമെന്റ് സീസൺ 2019-20 മാസ്റ്റേഴ്സ് വിഭാഗത്തിൽ ഫോക് കണ്ണൂരും സോക്കർ വിഭാഗത്തിൽ കെ ഈ എ കാസർഗോഡും ചാമ്പ്യന്മാരായി . മാസ്റ്റേഴ്സ് ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫോക് കണ്ണൂർ കൂളന്റ് കോഴിക്കോട് ജില്ലാ ടീമിനെ പരാജയപ്പെടുത്തി ആദ്യ കിരീടം നേടി .മത്സരം തുടങ്ങി ആദ്യപകുതിയുടെ തുടക്കത്തിൽ ഡിഫൻഡർ സവാദ് നേടിയ ഹെഡർ ഗോളിൽ കോഴിക്കോട് മുന്നിലെത്തി . മിനുട്ടുകൾക്കുള്ളിൽ ലത്തീഫ് കണ്ണൂരിന് വേണ്ടി സമനില ഗോൾ നേടി. തുടര്‍ന്ന് കണ്ണൂർ മാസ്റ്റേഴ്സിന്റെ സ്റ്റാർ സ്‌ട്രൈക്കർ ഉണ്ണികൃഷ്ണൻ നേടിയ മനോഹര ഗോളിലൂടെ കണ്ണൂർ ലീഡ് കരസ്തമാക്കി രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ കിട്ടിയെങ്കിലും അതൊന്നും ഗോളായില്ല .
സോക്കർ ലീഗ് ഗ്രാൻഡ് ഫിനാലെയിൽ കെ ഈ എ കാസർഗോഡ് ടൈ ബ്രെക്കറിൽ പ്രോകോട്ട് എറണാകുളത്തെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി . കളിയുടെ മുഴുവൻ സമയത്തും എക്സ്ട്രാ ടൈമിലും ഗോൾരഹിത സമനില പാലിച്ചപ്പോൾ ടൈബേക്കറിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് കെഇഎ കാസര്‍കോടിന്‍റെ വിജയം. മാസ്റ്റേഴ്സ് ലൂസേഴ്‌സ് ഫൈനലിൽ എംഫാക് മലപ്പുറം തിരുവനന്തപുരം ജില്ലാ ടീമിനെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടി . നൗഷാദാണ് വിജയ ഗോൾ നേടിയത് .സോക്കർ ജില്ലാ ലീഗിലെ ലൂസേഴ്‌സ് ഫൈനലിൽ കോഴിക്കോട് തിരുവന്തപുരത്തെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടി. വിവിധ ജില്ലാ അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെട് നിരവധി പേരാണ് ബയാനിലെ സ്റ്റേഡിയത്തിൽ എത്തിച്ചർന്നത്
മാസ്റ്റേഴ്സ് വിഭാഗത്തിൽ – മികച്ച കളിക്കാരൻ ഉണ്ണി കൃഷ്‌ണൻ (ഫോക് കണ്ണൂർ ) ടോപ് സ്‌കോറർ – ലത്തീഫ് (ഫോക് കണ്ണൂർ) ഡിഫൻഡർ -അസ്‌വദ് അലി (കൂളന്റ് കോഴിക്കോട് ) ഗോൾ കീപ്പർ – ലത്തീഫ് (കൂളന്റ് കോഴിക്കോട്) എന്നിവരെയും സോക്കർ വിഭാഗത്തിൽ മികച്ച താരം -സുധി ജോസ് (കെ ഈ എ കാസർഗോഡ് ) ഗോൾ കീപ്പർ – ദാസിത്ത് (കെ ഈ എ കാസർഗോഡ്) ഡിഫൻഡർ -റഫീഖ് (പ്രോകോട്ട് എറണാകുളം ) ടോപ് സോകോറർ -ഷിബിൻ , നൗമന് (കെ ഈ എ കാസർഗോഡ്) എന്നിവരെയും തിരഞ്ഞെടുത്തു .
മാസ്റ്റേഴ്സ് വിഭാഗത്തിൽ – മികച്ച കളിക്കാരൻ ഉണ്ണി കൃഷ്‌ണൻ (ഫോക് കണ്ണൂർ ) ടോപ് സ്‌കോറർ – ലത്തീഫ് (ഫോക് കണ്ണൂർ) ഡിഫൻഡർ -അസ്‌വദ് അലി (കൂളന്റ് കോഴിക്കോട് ) ഗോൾ കീപ്പർ – ലത്തീഫ് (കൂളന്റ് കോഴിക്കോട്) എന്നിവരെയും സോക്കർ വിഭാഗത്തിൽ മികച്ച താരം -സുധി ജോസ് (കെ ഈ എ കാസർഗോഡ് ) ഗോൾ കീപ്പർ – ദാസിത്ത് (കെ ഈ എ കാസർഗോഡ്) ഡിഫൻഡർ -റഫീഖ് (പ്രോകോട്ട് എറണാകുളം ) ടോപ് സോകോറർ -ഷിബിൻ , നൗമന് (കെ ഈ എ കാസർഗോഡ്) എന്നിവരെയും തിരഞ്ഞെടുത്തു .
വിജയികൾക്ക് ഷെയ്ഖ് ഫഹദ് ദാവൂദ് അൽ സബാഹ് , മോണ്ടിനെഗ്രോ ഇന്റർനാഷണൽ കോച്ച് ഒബ്രിയാൻ സാരിക് , കുവൈത്ത് മുൻ നാഷണൽ ഫുട്ബാൾ താരം അലി ഫലാഹ് സഅദൂൻ ടൂർണ്ണമെന്റ് സ്പോൺസർ യൂണിയൻ കോൺട്രാക്ടേഴ്‌സ് ചെയർമാൻ അഹ്‌മദ് അൽ മുതൈരി സി ഇ ഓ ഫിറോസ് അഹമ്മദ്, കെഫാക് പ്രസിഡന്റ് സിദ്ദിക്ക് , ജനറൽ സെക്രട്ടറി വിഎസ് നജീബ് , കെഫാക് ഭാരവികളായ തോമസ് , അബ്ദുൽ റഹ്‌മാൻ , നാസർ ഷബീർ കളത്തിങ്കൽ , ബിജു ജോണി , റോബർട്ട് ബർണാഡ് , , പ്രദീപ് കുമാർ , നൗഫൽ , അബ്ദുൽ ഖാദർ , റബീഷ് , ഹനീഫ , അസ്‌വദ് , ഫൈസൽ , അമീർ , നൗഷാദ് , അബ്ബാസ് , എന്നിവർ ട്രോഫികൾ സമ്മാനിച്ചു.