റമദാൻ നോമ്പ്‌ തുറ പരിപാടികൾ നടത്തുന്നതിനു കുവൈത്ത് ആരോഗ്യ മന്ത്രാലയം അനുമതി നൽകി

0
30

കുവൈത്ത്‌ സിറ്റി :  കുവൈത്തിൽ ഇത്തവണ റമദാൻ നോമ്പ്‌ തുറ പരിപാടികൾ നടത്തുന്നതിനു ആരോഗ്യ മന്ത്രാലയം അനുമതി നൽകി.  രണ്ട്‌ വർഷത്തെ ഇടവേളക്ക്‌ ശേഷമാണ് രാജ്യത്ത് നോമ്പുതുറ പരിപാടികൾ സംഘടിപ്പിക്കാൻ അനുമതി നൽകുന്നത്.

കോവിഡ്‌ വ്യാപനതോത് നിയന്ത്രണവിധേയമാക്കുകയും ആരോഗ്യ സ്ഥിതി മെച്ചപ്പെടുകയും ചെയ്ത സാഹചര്യത്തിലാണു നടപടി എന്ന് ആരോഗ്യ മന്ത്രാലയം പൊതുജനാരോഗ്യ വിഭാഗം അണ്ടർസെക്രട്ടറി ഡോ. ബുതൈന അൽ മുദാഫ് വ്യക്തമാക്കി.  അതേസമയം ആരോഗ്യ പ്രതിരോധ സംഘങ്ങൾ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ആരോഗ്യ സ്ഥിതി നിരീക്ഷിച്ചു വരികയാണ്.