കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സ്‌കൂളുകളില്‍ ഇളവ് പ്രഖ്യാപിച്ച് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. ഖത്തറിലെ പൊതു- സ്വകാര്യ സ്‌കൂളുകളിലെയും കിന്‍ഢര്‍ ഗാര്‍ഡനിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമില്ലെന്ന് മന്ത്രാലയം അറിയിച്ചു.
12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 20 മുതലാണ് പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്. അതേ സമയം മാസ്‌ക് ധരിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് അത് ധരിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.