ഐ എൻ എൽ. യുദ്ധ വിരുദ്ധ സമാധാന സംഗമം നടത്തി

0
20

മലപ്പുറം: ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് യുദ്ധ വിരുദ്ധ സമാധാന സംഗമം നടത്തി. സംസ്ഥാന പ്രസിഡൻ്റ് പ്രഫ: എ പി. അബ്ദുൽ വഹാബ് സംഗമം ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഒ എം. ജബ്ബാർ ഹാജി അദ്യക്ഷം വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് സി എച്ച്. മുസ്ഥഫ മുഖ്യ പ്രഭാഷണം നടത്തി. പി കെ എസ്. മുജീബ് ഹസ്സൻ സ്വാഗതവും, ഖാലിദ് മഞ്ചേരി നന്ദിയും പറഞ്ഞു. മുഹമ്മദലി മാസ്റ്റർ, സാലിഹ് മേടപ്പിൽ, കരീം മാസ്റ്റർ, അസീസ് കളപ്പാടൻ, മൊയ്തീൻ ഹാജി, പി എൻ. ഉമ്മർ ഹാജി, കെ. മൊയ്തീൻ കുട്ടി മാസ്റ്റർ, മുഹമ്മദലി എന്ന കുട്ട്യാപ്പ, ഇ കെ. സമദ് ഹാജി, ഹംസക്കുട്ടി ചെമ്മാട്, മേച്ചേരി സീതി ഹാജി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.