മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചേക്കുമെന്ന് സൂചന . സമൂഹത്തിലെ ജാതി, മത ഭിന്നതകള്‍ ഇല്ലാതാക്കാന്‍ ഇന്നത്തെ രാഷ്ട്രീയത്തിന് സാധിക്കുന്നില്ലെന്നും ഈ സാഹചര്യത്തിൽ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ആലോചിച്ച് തുടങ്ങിയെന്നും ഗുലാം നബി ആസാദ് പറഞ്ഞു. നീതി പുലര്‍ത്താന്‍ സാധിക്കാത്ത അന്തരീക്ഷം രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്നുവെന്നും വിരമിച്ച ശേഷം സാമുഹിക സേവന മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.