വിനോയ് മെമ്മോറിയൽ കപ്പ് ഫഹാഹീൽ ബ്രദേഴ്‌സ് ചാമ്പ്യന്മാർ

0
27
കുവൈത്ത് സിറ്റി  : ചാമ്പ്യൻസ് എഫ്‌സി കെഫാക്കുമായി സഹകരിച്ചു നടത്തിയ വിനോയ് മെമ്മോറിയൽ സെവൻ എ സൈഡ് ടൂർണ്ണമെന്റിൽ ഫഹാഹീൽ ബ്രദേഴ്‌സ് ചാമ്പ്യന്മാരായി . വെള്ളിയാഴ്ച വൈകിട്ട് ഫഹാഹീൽ സൂക്‌സഭ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ടൂർണ്ണമെന്റിൽ ഫൈനൽ മത്സരത്തിൽ ശക്തരായ ബോസ്കോ ചാമ്പ്യൻസ് എഫ്‌സിയെ പരാജയപ്പെടുത്തിയാണ് ഫഹാഹീൽ ബ്രദേഴ്‌സ് വിജയികളായത്. സിൽവർസ്റ്റാർസ് സോക്കർ ക്ലബ്ബ് മൂന്നാം സ്ഥാനം നേടി . വൈകിട്ട് മൂന്നുമണിക്ക് തുടങ്ങിയ മത്സരങ്ങൾ രാത്രി ഒൻപതു മണിക്കാണ് അവസാനിച്ചത്.വീറും വാശിയോടെയും ടീമുകൾ ഗൗണ്ടിൽ മുന്നേറ്റങ്ങൾ നടത്തിയപ്പോൾ മത്സരങ്ങൾ ആവേശഭരിതമായി. മത്സരങ്ങൾ വീക്ഷിക്കുന്നതിനു വേണ്ടി  നിരവധി പേരാണ് സൂഖ് സഭ സ്റ്റേഡിയത്തിൽ എത്തി ചേർന്നത് . ടൂർണമെന്റിലെ മികച്ച ഗോൾകീപ്പറായി നൗഫൽ (ഫഹാഹീൽ ബ്രദേഴ്‌സ്), ഡിഫൻഡറായി മൻസൂർ(ഫഹാഹീൽ ബ്രദേഴ്‌സ്),ടോപ് സ്കോററായി കിഷോർ (ബോസ്‌കോ ചാമ്പ്യൻസ് എഫ്‌ സി ) എന്നിവരെ തിരഞ്ഞെടുത്തു.വിജയികൾക്ക് ബ്ലൂലൈൻ പ്രതിനിധി ജേക്കബ് , എലൈറ് മെരിടൈം കമ്പനി പ്രതിനിധി ലിപ്ടൺ ,കെഫാക് പ്രസിഡന്റ് സിദ്ദിഖ്,   ജനറൽ  സെക്രട്ടറി വീ എസ് നജീബ് , ട്രഷറർ തോമസ് അവറാച്ചൻ , അബ്ദുൽ റഹ്‌മാൻ , ബിജു ജോണി , നാസർ പള്ളത് , ബേബി നൗഷാദ് , നെൽസൺ , ബിജു എന്നിവർ ട്രോഫികൾ സമ്മാനിച്ചു .