കുവൈത്ത് സിറ്റി: കുവൈത്തിൽ വീണ്ടും മന്ത്രിസഭ പുന:സംഘടന. ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ ചെയർമാനും സർക്കാർ വക്താവുമായ അൽ-മെസ്രെം ആണ് ഇക്കാര്യം അറിയിച്ചത്. ഡോ. മുഹമ്മദ് അൽ-ഫാരെസിനെ ഉപപ്രധാനമന്ത്രി, എണ്ണ , കാബിനറ്റ് കാര്യ സഹമന്ത്രിയുമായി നിയമിച്ചു. ഷെയ്ഖ് ഡോ. അഹമ്മദ് നാസർ അൽ-മുഹമ്മദ് അൽ-സബാഹിനെ വിദേശകാര്യ മന്ത്രിയായി നിയമിച്ചു. അലി അൽ മൂസയ്ക്ക് പൊതുമരാമത്ത് വൈദ്യുതി, ജല മന്ത്രാലയ ചുമതല നൽകി. ദേശീയ കാര്യ , യുവജനകാര്യ സഹമന്ത്രിയായി മുഹമ്മദ് അൽ റാജിയെയും നിയമിച്ചു.