കുവൈത്തികളല്ലാത്തവർക്കുള്ള തൊഴിൽ അഭ്യർത്ഥനകൾ അയക്കരുതെന്ന് സിഎസ്‌സി സർക്കാർ ഏജൻസികൾക്ക് നിർദേശം നൽകി

0
31

കുവൈത്ത് സിറ്റി: സർക്കാർ ഏജൻസികൾക്ക് സ്വദേശി വത്കരണം നടപ്പാക്കുന്നതിനുള്ള അവസാന സമയപരിധിയാന് ആഗസ്ത് 26 എന്ന ഓർമ്മപ്പെടുത്തലുമായി കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ.  2017ലെ 11-ാം നമ്പർ പ്രമേയം ഏജൻസികൾ പാലിക്കണം. സ്വദേശികൾ അല്ലാത്തവരെ നിയമിക്കുന്നതിനുള്ള ഒരു അപേക്ഷയും കമ്മീഷനിൽ സമർപ്പിക്കേണ്ടതില്ലെന്നും സിഎസ്‌സി അധികൃതർ ഊന്നിപ്പറഞ്ഞു.

അടുത്തിടെ, ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ കുവൈറ്റികളല്ലാത്തവരെ നിയമിക്കുന്നതിനുള്ള നിരവധി അഭ്യർത്ഥനകൾ CSC ന് നൽകിയിരുന്നു., എന്നാൽ ഇവ നിരസിക്കപ്പെട്ടു.