വിദേശ നിക്ഷേപകന് 15 വർഷത്തെ റെസിഡൻസി; കുവൈത്ത് പാർലമെൻറ് സമിതി അംഗീകരിച്ചു

0
20

കുവൈത്ത് സിറ്റി: പാർലമെന്റിന്റെ ആഭ്യന്തര, പ്രതിരോധ സമിതി അംഗങ്ങളും ആഭ്യന്തര മന്ത്രാലയ പ്രതിനിധികളും നടത്തിയ ചർച്ചയുടെ ഫലമായി  വിദേശികളുടെ റസിഡൻസി പദ്ധതി പ്രകാരം വിദേശ നിക്ഷേപകന് കുവൈറ്റിൽ 15 വർഷത്തെ റെസിഡൻസി അനുവദിച്ചു. അതോടൊപ്പം കുവൈത്ത് സ്വദേശികളുടെ ഭാര്യമാർക്ക് പൗരത്വം നൽകുന്നതിനും  അംഗീകാരം നൽകി. വിവാഹം കഴിഞ്ഞ് 18 വർഷം കഴിഞ്ഞവർക്ക് ആണിത്.  വിവാഹത്തിൽ കുട്ടികളുണ്ടോ ഇല്ലയോ എന്നത് പൗരത്വം നൽകുന്നതിൽ പരിഗണനാ വിഷയമല്ല എന്നും പ്രാദേശിക അറബിക് പത്രം റിപ്പോർട്ട് ചെയ്തു. ഇവർക്ക് അന്താരാഷ്ട്ര പാസ്‌പോർട്ടും ലഭ്യമാക്കും.