കുവൈത്ത് മോട്ടോർ ഷോയ്ക്ക്  360 മാളിൽ തുടക്കമായി

0
32

കുവൈത്ത് സിറ്റി: പത്താമത് കുവൈത്ത് മോട്ടോർ ഷോയ്ക്ക്  360 മാളിൽ തുടക്കമായി. കുവൈത്ത് പൊതുമരാമത്ത്  വൈദ്യുതി, ജലം വകുപ്പ് മന്ത്രിയുമായ അലി അൽ മൂസ ഷോ ഉദ്ഘാടനം ചെയ്തു. വരുന്ന ഏപ്രിൽ ഒന്നു വരെയായിരിക്കും ഷോ. നിരവധി മോട്ടോർ വാഹന നിർമ്മാതാക്കളുടെ ഏറ്റവും പുതിയ മോഡലിലുള്ള കാറുകളാണ്   ഷോയിൽ ഒരുക്കിയിരിക്കുന്നത്.കൊവിഡ് വ്യാപനത്ത തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷോ നടക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ  കാർ ഇവന്റുകളിൽ ഒന്നാണിത്.