ഗ്രാൻഡ് മസ്ജിദിൽ തറാവിഹ്, ഖിയാം പ്രാർത്ഥനകൾ ഉണ്ടാകില്ല

0
34

കുവൈത്ത് സിറ്റി: സംസ്ഥാനത്തെ ഗ്രാൻഡ് മസ്ജിദിലെ പ്രധാന പ്രാർത്ഥനാ ഹാളിൽ ഈ വർഷം തറാവിഹ്, ഖിയാം പ്രാർത്ഥനകൾ ഉണ്ടാകില്ലെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. പ്രാർത്ഥനാ ഹാളിൽ  അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും നടക്കുന്നതിനാലാണിതെന്ന് പ്രാദേശിക അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്തു. ചെറിയ പ്രാർത്ഥനാ ഹാളിൽ മാത്രമേ പ്രാർത്ഥനകൾ നടത്തൂ എന്നും  റിപ്പോർട്ടിൽ പറയുന്നുണ്ട്.