കുവൈത്ത് സിറ്റി: 20 ഇന്ത്യൻ സ്കൂളുകൾ l പൂർണ്ണ ശേഷിയിൽ ക്ലാസ്സുകൾ ആരംഭിക്കുന്നത് അടുത്ത സെപ്റ്റംബർ വരെ നീട്ടി വെച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. രണ്ടാം സെമസ്റ്ററിൽ ഈ സ്കൂളുകളിലെ അമ്പത് ശതമാനം വിദ്യാർത്ഥികളും ഒന്നിടവിട്ട് ക്ലാസിൽ ഹാജരാകും എന്നാണ് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 3 ഞായറാഴ്ച മുതൽ സ്കൂളുകളിൽ മുഴുവൻ ദിവസ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് അൽ റായ് പത്രം റിപ്പോർട്ട് ചെയ്തു
അധ്യാപകരുടെയും ക്ലീനർമാരുടെയും ബസ് ഡ്രൈവർമാരുടെയും കുറവാണ് മുഴുവൻ വിദ്യാർത്ഥികളെയും ക്ലാസ്സിൽ ഒരേ സമയം എത്തിക്കാൻ പറ്റാത്തതിന് കാരണമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.2020 ഫെബ്രുവരിയിൽ പാൻഡെമിക് ആരംഭിച്ചതുമുതൽ ഉയർന്ന വിദ്യാർത്ഥി സാന്ദ്രത കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ സംവിധാനങ്ങൾ സ്കൂളുകളിൽ കുറവാണെന്നും ഇവർ കൂട്ടിച്ചേർത്തു.