ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ചതായി ആരോപണം ബഹ്‌റൈനിലെ ഇന്ത്യന്‍ റെസ്റ്റോറെൻറ് അധികൃതർ അടച്ചു. അദ്‌ലിയയിലെ റെസ്റ്റോറെന്റ് അധികൃതര്‍ അടച്ചുപൂട്ടിയെന്ന് ഗള്‍ഫ് ഡെയിലി ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. റെസ്റ്റോറെന്റിലെ ഡ്യൂട്ടി മാനേജറാണ് ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ തടഞ്ഞുവെച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിച്ചത് ശ്രദ്ധയില്‍ പെട്ട അധികൃതർ നടപടി സ്വീകരിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ റെസ്റ്റോറെന്റ് മാനേജ്‌മെന്റ് സമൂഹമാധ്യമത്തിലൂടെ ഖേദം പ്രകടിപ്പിചച്ചു. ഇന്ത്യക്കാരനായ ഡ്യൂട്ടി മാനേജരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
രാജ്യത്തെ ജനങ്ങളെ വിവേചനപരമായി കാണുന്ന ഒരു നടപടിയും പാടില്ല. പ്രത്യേകിച്ച് ഓരോരുത്തരുടെയും നാഷണല്‍ ഐഡന്റിറ്റിയുടെ പേരിലുള്ള വിവേചനങ്ങളും അംഗീകരിക്കാനാവില്ല. ഇത് 1986ലെ നിയമപ്രകാരം രാജ്യത്തെ റസ്റ്റോറന്റുകളും ഹോട്ടലുകളും ഉള്‍പ്പെടെയുള്ള എല്ലാ ടൂറിസം സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍ അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.