ലുലു ഹൈപ്പർമാർക്കറ്റിൽ ‘റമദാൻ സ്പെഷ്യൽസ്’ പ്രമോഷൻ ആരംഭിച്ചു

0
25

പ്രമുഖ റീട്ടെയിൽ ഷോപ്പിംഗ് ഡെസ്റ്റിനേഷനായ ലുലു ഹൈപ്പർമാർക്കറ്റിൽ വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായുള്ള വാർഷിക ‘റമദാൻ സ്പെഷ്യൽസ്’ പ്രമോഷൻ ആരംഭിച്ചു 

മാർച്ച് 27 ന് ഹൈപ്പർമാർക്കറ്റിന്റെ അൽ-റായി ഔട്ട്‌ലെറ്റിൽ പ്രൗഢ സദസ്സിനെ സാക്ഷിയാക്കി  നാമ ചാരിറ്റി ഓർഗനൈസേഷൻ സിഇഒ സാദ് അൽ ഒത്വൈബി പരിപാടി ഉദ്ഘാടനം ചെയ്തു. സന്നദ്ധ സംഘടനയായ നമാ ചാരിറ്റിയുമായി സഹകരിച്ച് ഹൈപ്പർമാർക്കറ്റ് പ്രത്യേക ചാരിറ്റി കാർഡുകളും പുറത്തിറക്കി. കൂടാതെ, പ്രത്യേക റമദാൻ തീം ലുലു ഗിഫ്റ്റ് കാർഡുകൾ, ഹൈപ്പർമാർക്കറ്റിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും KD10, KD25, KD50 എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ ലഭ്യമാണ്

കുവൈറ്റിലെ ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും ഒരേസമയം നടക്കുന്ന പ്രമോഷന്റെ പ്രധാന ആകർഷണം വർണ്ണാഭമായ റമദാൻ സൂക്കുകളാണ്.

റമദാൻ ആഘോഷത്തിന് അത്യന്താപേക്ഷിതമായ എല്ലാ മികച്ച ഉൽപ്പന്നങ്ങളും  പലചരക്ക് സാധനങ്ങൾ  പഴങ്ങൾ, പച്ചക്കറികൾ, മാംസം, മത്സ്യം തുടങ്ങി ഫ്രഷായ സാധനങ്ങൾ കൂടാതെ ,  ഗൃഹോപകരണ വിഭാഗങ്ങളിൽ ഇലക്‌ട്രോണിക്‌സ്, ഗിഫ്റ്റ്  ഉൽപ്പന്നങ്ങളുടെ വൻ ശേഖരം ഒരുക്കിയിട്ടുണ്ട് അതിശയകരമായ ഓഫറുകളും പ്രത്യേക കിഴിവുകളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. .

റമദാൻ ആഘോഷങ്ങൾക്ക് കൂടുതൽ മാറ്റ് പകരുന്ന, ലുലു ഹൈപ്പർമാർക്കറ്റ് – ഈന്തപ്പഴ ഉത്സവത്തിൽ വൈവിധ്യമാർന്ന ഈന്തപ്പഴങ്ങൾ ഏറ്റവും മികച്ച  ഓഫറിൽ ലഭിക്കും .

ഹൈപ്പർമാർക്കറ്റ് ഓൺലൈനിൽ നിരവധി ആവേശകരമായ പരിപാടികളും തയ്യാറാക്കിയിട്ടുണ്ട്