ഇ​ന്ധ​ന​വി​ല ഇ​ന്നും കൂ​ട്ടി

0
23

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല​വ​ർ​ധ​ന  തുടർക്കഥയാകുന്നു.  ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 88 പൈ​സ​യും ഡീ​സ​ലി​ന് 84 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഈ ​മാ​സം 23 മു​ത​ൽ ഒ​രാ​ഴ്ച​ക്കി​ടെ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് ആകെ വർധിച്ചത് ആ​റു രൂ​പ 10 പൈ​സ​യാ​ണ്. ഡീ​സ​ലി​ന് ഒ​രാ​ഴ്ച​ക്കി​ടെ അ​ഞ്ച് രൂ​പ 86 പൈ​സ​യും കൂ​ടി.

റ​ഷ്യ​യു​ടെ യു​ക്രെ​യ്ൻ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ക്രൂ​ഡോ​യി​ൽ വി​ല ഉ​യ​ർ​ന്ന​താ​ണ് വി​ല വ​ർ​ധ​ന​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​ച്ചാ​ലും അ​സം​സ്കൃ​ത എ​ണ്ണ​വി​ല താ​ഴാ​ൻ നാ​ളു​ക​ളേ​റെ വേ​ണ്ടി​വ​രു​മെ​ന്നും ഇ​ന്ത്യ​യി​ൽ വി​ല​വ​ർ​ധ​ന തു​ട​ർ​ന്നേ​ക്കു​മെ​ന്നു​മാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.