റമദാൻ മാസത്തിൽ ലക്ചർ ക്ലാസുകൾ ഓൺലൈൻ ആക്കി കുവൈത്ത് യൂണിവേഴ്സിറ്റി കൗൺസിൽ

0
20

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൽ റമദാൻ മാസത്തിൽ ലക്ച്ചർ ക്ലാസുകൾ ഓൺലൈനായി നടക്കും. കുവൈത്ത് യൂണിവേഴ്സിറ്റി കൗൺസിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വൈകുന്നേരം അഞ്ച് മുതൽ ഏഴ് മണി വരെ ലക്ച്ചർ ക്ലാസുകളിൽ പങ്കെടുക്കുന്നവർക്കാണ് റമദാൻ മാസത്തിൽ ഓൺലൈനായി ക്ലാസ്സുകൾ ലഭിക്കുക. പ്രൊഫസറുടെ അഭ്യർത്ഥന പ്രകാരമാണിത് കോളേജിലെ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിന്റെ അംഗീകാരത്തോടെയും ഡീന്റെ അംഗീകാരത്തോടെയുമാണ് ഇത് നടപ്പിലാക്കുന്നത്.