ഭർത്താവിനെ കൊലപ്പെടുത്തിയ സ്ത്രീക്ക് വധശിക്ഷ

0
28

കുവൈത്ത് സിറ്റി: 2020 ഏപ്രിലിൽ അൽ-മസായേലിലെ അപ്പാർട്ട്‌മെന്റിൽ വച്ച് ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയുടെ വധശിക്ഷ കാസേഷൻ കോടതി ശരിവെച്ചു. പ്രതി ഇരുമ്പ് ചുറ്റിക കൊണ്ട് ഇരയുടെ തലയുടെ പിന്നിൽ 19 തവണ അടിക്കുകയും അടുക്കളയിലെ കത്തി ഉപയോഗിച്ച് മുഖത്ത് കുത്തുകയും ചെയ്തതായി ഇരയുടെ കുടുംബത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ സമർത്തിച്ചിരുന്നു. അപ്പീൽ കോടതി യുവതിയുടെ വധശിക്ഷ ഒഴിവാക്കിയതിനെ തുടർന്ന് പ്രോസിക്യൂഷൻ വിധിക്കെതിരെ അപ്പീൽ നൽകുകയും വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുവതിക്ക് ജീവപര്യന്തം തടവ് ശിക്ഷ ആയിരുന്നു വിചാരണക്കോടതി വിധിച്ചത്.