തൃശൂര്‍ പൂരം: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്താം

0
20

തൃശൂര്‍ പൂരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടത്താന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
കോവിഡ് മൂലം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പൂരം എല്ലാവിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താന്‍ കഴിഞ്ഞിരുന്നില്ല.കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തിലാണ് എല്ലാ ചടങ്ങുകളോടെയും പൂരം നടത്താന്‍ തീരുമാനം ഉണ്ടായിരിക്കുന്നത്. ഏപ്രില്‍ പകുതിയോടെ മന്ത്രിതല യോഗം ചേര്‍ന്ന് അന്തിമ തീരുമാനം എടുക്കും.