കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരായ അപ്പീലുകൾ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. സര്‍ക്കാരും കന്യാസ്ത്രീയും നല്‍കിയ അപ്പീലുകളാണ് ഫയലില്‍ സ്വീകരിച്ചത്.
നിയമപരവും, വസ്തുതാ പരവുമായ തെറ്റുകള്‍ കേസിന്റെ വിധിയില്‍ സംഭവിച്ചിട്ടുണ്ട്. പ്രോസിക്യൂഷന്‍ തെളിവുകള്‍ കോടതി വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്നും, വിധി റദ്ദാക്കണമെന്നുമാണ് അപ്പീലില്‍ പറഞ്ഞിരിക്കുന്നത്.
ബലാത്സംഗ കേസില്‍ ഇക്കഴിഞ്ഞ ജനുവരി 14നാണ് ഫ്രാങ്കോ മുളക്കലിനെ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയത്. എല്ലാ കുറ്റത്തില്‍ നിന്നും ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.