സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ കെ വി തോമസ് പുറത്തേക്ക് പോകേണ്ടിവരുമെന്ന് കെ സുധാകരന്‍

0
25

കെ വി തോമസിന് മുന്നറിയിപ്പുമായി KPCC പ്രസിഡൻ്റ് കെ സുധാകരൻ.  പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ കെ.വി. തോമസ് കോണ്‍ഗ്രസിന് പുറത്തേക്ക് പോകേണ്ടിവരുമെന്ന്  കെ. സുധാകരന്‍ പറഞ്ഞു. വിലക്ക് ലംഘിച്ച് കെ.വി. തോമസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കിന്നില്ലെന്ന് പ്രതീക്ഷിക്കുന്നതായും സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടിയുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും വികാരമുണ്ട്, അതിനെ ചവിട്ടിമെതിച്ച് സി.പി.ഐ.എമ്മിന്റെ വേദിയിലേക്ക് കയറി ചെല്ലാന്‍ ഒരു കോണ്‍ഗ്രസ് നേതാവിനും സാധിക്കില്ല. ഇത് കേരളത്തിലല്ലെങ്കില്‍ കോണ്‍ഗ്രസ് ഇത്രയും വാശിപിടിക്കില്ലായിരുന്നു. കേരളത്തില്‍ അത്രയും ഏകാധിപത്യപരമായ ഫാസിസം നടപ്പിലാക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തോട് സന്ധി ചെയ്യാന്‍ ഞങ്ങളില്ല,’ കെ. സുധാകരന്‍ പറഞ്ഞു.