കൊമേഴ്‌സ്യൽ വിസിറ്റ് വിസയിൽ രാജ്യം സന്ദർശിക്കുന്ന എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നത് പരിഗണനയിൽ

0
28

കുവൈത്ത് സിറ്റി: കൊമേഴ്‌സ്യൽ വിസിറ്റ് വിസയിൽ രാജ്യം സന്ദർശിക്കുന്ന എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നത്  കുവൈത്ത് പരിഗണിക്കുന്നതായി മാധ്യമ റിപ്പോർട്ടുകൾ. ഇത് നടപ്പാക്കണോ വേണ്ടയോ എന്ന് സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട് .

ഒരു ദിവസമോ ഒരു മാസമോ രാജ്യത്ത് തങ്ങാൻ ആഗ്രഹിക്കുന്ന സന്ദർശകർക്ക് പരിരക്ഷ ലഭിക്കത്തക്ക വിധത്തിൽ  ഇൻഷുറൻസ് കമ്പനികൾ പോളിസികൾ തയ്യാറാക്കുന്നതായി ഇൻഷുറൻസ് കമ്പനികളുടെ യൂണിയൻ ചെയർമാൻ ഖാലിദ് അൽ ഹസ്സൻ സൂചിപ്പിച്ചു. അനുമതി ലഭിച്ചാൽ 20 ദിനാറിൻ്റെ പോളിസിയാണ് കൊമേഴ്‌സ്യൽ വിസിറ്റ് വിസയിൽ രാജ്യം സന്ദർശിക്കുന്നവർക്ക് ലഭ്യമാക്കുക.