സെമിനാറില്‍ പങ്കെടുത്താലും ഇല്ലെങ്കിലും കെവി തോമസിനെതിരെ നടപടി: കെ സുധാകരന്‍

0
19

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുത്താലും ഇല്ലെങ്കിലും കെ വി തോമസിനെതിരെ  നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കി . തോമസിന്റേത് അച്ചടക്ക ലംഘനമാണ്. വിഷയത്തില്‍ കെപിസിസി നടപടി എടുത്തതിന് ശേഷം എഐസിസിയുടെ തീരുമാനത്തിന് വിടും.

താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. സ്വാഭാവിക പ്രതികരണം മാത്രമാണ് നടത്തിയത്. എന്താണ് ഭീഷണിപ്പെടുത്തിയത് എന്ന് കെ വി തോമസ് പറയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.