ഖഷോഗി കൊലപാതകക്കേസിൽ വിചാരണ നേരിടുന്ന പ്രതികളെ തുർക്കിയിൽ നിന്ന് സൗദി അറേബ്യയിലേക്ക് മാറ്റും

0
25

മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന സൗദി സ്വദേശികളെ   സൗദി അറേബ്യയിലേക്ക് മാറ്റാൻ തുർക്കി കോടതി വ്യാഴാഴ്ച ഉത്തരവിട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് നടപടി.

സൗദി സ്വദേശികളായ 26  പ്രതികളെ ഇസ്താംബൂളിൽ നിന്ന് സൗദിയിലേക്ക് മാറ്റും, പ്രോസിക്യൂഷൻ്റെ ഈ അഭ്യർത്ഥനയെ സർക്കാർ പിന്തുണയ്ക്കുന്നതായി നീതിന്യായ മന്ത്രി പിന്നീട് സ്ഥിരീകരിച്ചു.  കേസ് നിർത്തി സൗദി അറേബ്യക്ക് നൽകാൻ  തീരുമാനിച്ചതായി വിചാരണ കോടതി ജഡ്ജി യും ഉത്തരവിട്ടു.

നാല് വർഷം മുൻപാണ് ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വെച്ച് ഖഷോഗി കൊല്ലപ്പെട്ടത്.