കുവൈത്ത് സിറ്റി: ജനുവരി 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ ഉദ്യോഗസ്ഥർ രാജ്യത്തുടനീളം 4534 സുരക്ഷാ പരിശോധനകൾ നടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. ഈ കാലയളവിൽ പലവിധ നിയമലംഘനങ്ങൾക്ക് 16,693 നോട്ടീസുകൾ പുറപ്പെടുവിക്കുകയും, താമസ നിയമലംഘകരായ 836 പ്രവാസികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ, 242 വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്തു.