കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) ഫർവ്വാനിയ യൂണിറ്റ് കുടുംബസംഗമവും മെംമ്പർഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു. റിഗ്ഗയ് പാർക്കിൽ വെച്ച് നടന്ന
കുടുംബസംഗമത്തിന്റെ ഉദ്ഘാടനം, യൂണിറ്റ് സെക്രട്ടറി കൃഷ്ണപ്രസാദിന്റെ അദ്ധ്യക്ഷതയിൽ ഫോക്ക് ജനറൽ സെക്രട്ടറി ലിജീഷ് പറയത്ത് നിർവ്വഹിച്ചു. ഫോക്ക് വൈസ് പ്രസിഡന്റ് രാജേഷ് ബാബു, ട്രഷറർ രജിത്ത് കെ.സി, വനിതാവേദി ചെയർപേഴ്സൺ സജിജ മഹേഷ്, ഉപദേശക സമിതി അംഗം അനിൽ കേളോത്ത്, സ്പോർട്സ് സെക്രട്ടറി ഷാജി കൊഴുക്ക, ജോയന്റ് ട്രഷറർ സൂരജ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഉദ്ഘാടനചടങ്ങിന് പ്രോഗ്രാം കൺവീനർ സുനിൽകുമാർ സ്വാഗതവും യൂണിറ്റ് ട്രഷറർ രാജേഷ് നിരഞ്ജൻ നന്ദിയും രേഖപ്പെടുത്തി.
വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് മുൻ ഫോക്ക് പ്രസിഡന്റ്മാരായ കെ ഓമനക്കുട്ടൻ ജിതേഷ് എം പി, ഫോക്ക് സെൻട്രൽ സോൺ എക്‌സിക്യുട്ടിവ് വിനോജ് കുമാർ, ഫോക്ക് മുൻ ജോയന്റ് ട്രഷറർ പ്രമോദ് പയ്യന്നൂർ തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജിതേഷ് എം. പി, ഓമനക്കുട്ടൻ, സുനോജ് നമ്പ്യാർ, രാജേഷ് ടി.എ, ശ്രീജ പ്രമോദ്, തുടങ്ങിയവർ മത്സരങ്ങൾ നിയന്ത്രിച്ചു.
ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) മംഗാഫ് യൂണിറ്റ്, അംഗങ്ങൾക്കായി സ്നേഹസംഗമം എന്ന പേരിൽ വഫ്ര ഫാം ഹൗസിൽ ദ്വിദിന വിനോദയാത്ര സംഘടിപ്പിച്ചു. മംഗാഫ് യൂണിറ്റിലെ നിരവധിയംഗങ്ങൾ വിനോദയാത്രയിൽ പങ്കെടുത്തു. വിനോദ മത്സരങ്ങളും, സംഗീതവും, ഇന്ത്യൻ അറബിക് ഭക്ഷണവൈവിധ്യങ്ങളും വിളമ്പിയ സ്നേഹസംഗമം കോവിഡ് കാലത്തിൻ്റെ മാനസിക പിരിമുറുക്കം ലഘൂകരിക്കാൻ ഉപകരിച്ചതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
യൂണിറ്റ് ജോ.കൺവീനർ ജിനേഷ് ചിറ്റിൽ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ഫോക്ക് പ്രസിഡൻ്റ് സേവ്യർ ആൻ്റണി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി മനോജ് സി.പി യൂണിറ്റിൻ്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഫോക്ക് ജനറൽ സെക്രട്ടറി ലിജീഷ് പറയത്ത്, ട്രഷറർ രജിത്ത് കെ.സി, വൈസ് പ്രസിഡന്റുമാരായ വിജയകുമാർ, ഹരിപ്രസാദ്, ഉപദേശക സമിതി അംഗം അനിൽ കേളോത്ത്, അഡ്മിൻ സെക്രട്ടറി ശ്രീഷിൻ, ആർട്ട്സ് സെക്രട്ടറി സുനിൽ കുമാർ, സ്പോർട്സ് സെക്രട്ടറി ഷാജി കൊഴുക്ക, ചാരിറ്റി സെക്രട്ടറി ഹരീന്ദ്രൻ കുപ്ളേരി, വനിതാവേദി ചെയർപേഴ്സൺ സജിജ മഹേഷ്, ജനറൽ കൺവീനർ ശ്രീഷ ദയാനന്ദ്, കേന്ദ്രക്കമ്മിറ്റിയംഗം സന്തോഷ് സി.എച്ച്, ബാലവേദി പ്രതിനിധികളായ അൻസൽ ആൻ്റണി, സങ്കീർത്ത് രാജേഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വിവിധ യൂണിറ്റ് പ്രതിനിധികൾ, സോണൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
പ്രോഗ്രാം കൺവീനർ ബിജു ആൻ്റണി, കേന്ദ്ര കമ്മിറ്റി അംഗം രാജേഷ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. മുതിർന്ന ഫോക്ക് അംഗം സുനേഷ് ഐ.വി പരിപാടികൾ നിയന്ത്രിച്ചു. മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. യൂണിറ്റ് ജോ. സെക്രട്ടറി വിനീഷ് ബാലകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.