4.5 ദശലക്ഷം റെസിഡൻസികള്‍ ഓൺലൈനായി പുതുക്കി

0
29

കുവൈത്ത് സിറ്റി  ഓൺലൈൻ സേവനങ്ങൾ ആരംഭിച്ചതിന് ശേഷം റെസിഡൻസ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് 4.5 ദശലക്ഷത്തിലധികം ഇടപാടുകൾ ഓണ്‍ലൈനായി പൂർത്തിയാക്കി. ഈ അടുത്തായി പുറത്തിറങ്ങിയ  സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ചാണിത്. കണക്ക് പ്രകാരം, ആർട്ടിക്കിൾ 17ല്‍ (സർക്കാർ മേഖല) 82,498 ഇടപാടുകളും,  ആർട്ടിക്കിൾ 18 പ്രകാരം സ്വകാര്യമേഖലയില്‍ റസിഡന്‍സി പുതുക്കുന്നതിനുള്ള 15,62,819 ഇടപാടുകളും പൂർത്തിയായി. ആർട്ടിക്കിൾ 19 A  242 ഇടപാടുകൾ പുതുക്കി. ആർട്ടിക്കിൾ 20 പ്രകാരം 548,446 ഗാർഹിക തൊഴിലാളികൾ  താമസ രേഖകള്‍ ഓൺലൈനായി പുതുക്കി. ആർട്ടിക്കിൾ 24 (സെൽഫ് സ്പോൺസർഷിപ്പ്) പ്രകാരം 2041 ഇടപാടുകൾ പൂർത്തിയായി. ആർട്ടിക്കിൾ 22 കുടുംബം/ആശ്രിത വിസയുലുള്ള 796,623 ഇടപാടുകളും ആർട്ടിക്കിൾ 23-ന് വേണ്ടിയുള്ള 731 പുതുക്കൽ ഇടപാടുകളും പൂർത്തിയായി.