വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിലേക്ക് പോകാന ശ്രമിച്ച കോട്ടയം സ്വദേശി ശ്രീനാഥ് ശ്രീകുമാർ ആണ് പിടിയിലായത്. ഇയാൾക്ക് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയ ഭരത് എന്നയാളെയും പോലീസ് പിടികൂടി. 2000 രൂപ വാങ്ങിയാണ് ഭരത് വ്യാജ സർട്ടിഫിക്കറ്റ് നൽകിയത്. അബുദാബിയിലേക്ക് പോകുന്നതിന് രണ്ട് വാക്സിനേഷനെടുത്ത സർട്ടിഫിക്കറ്റോ അതല്ലെങ്കിൽ ആർടിപിസിആർ സർട്ടിഫിക്കറ്റോ ഹാജരാക്കണം.