കുവൈത്ത് സിറ്റി: ഐഎംസിസി കുവൈത്തിന്‍റെ ആഭിമുഖ്യത്തില്‍ ഇഫ്താർ സംഗമം നടത്തി. കലുഷിതമായ രാഷ്ട്രീയ മതസാഹചര്യങ്ങള്‍ കേരളത്തില്‍ നിലനില്‍ക്കുമ്പോഴും പ്രവാസികള്‍ക്കിടയില്‍ സ്നേഹ സൗഹാർദ്ദം ഊട്ടി ഉറപ്പിക്കാന്‍ ഇഫ്താറുകള്‍ക്ക് സാധിക്കുമെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി സത്താർ കുന്നില്‍ പറഞ്ഞു. ഇഫ്താർ വിരുന്ന് ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള മുഖ്യപ്രഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സേഠ് സാഹിബ് നയിച്ച വഴിയിലൂടെ അദ്ദേഹത്തിന്‍റെ ആദർശങ്ങളെ മുറുകെപ്പിടിച്ച് ഐഎംസിസി കുവൈത്ത് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് പ്രസിഡന്‍റ് ഹമീദ് മധുവൂർ പറഞ്ഞു. ജനറല്‍ സെക്രട്ടറി ശരീഫ് താമരശ്ശേരി സ്വാഗതം പറഞ്ഞു. ട്രഷറർ അബൂബക്കർ നന്ദി പറഞ്ഞു. വിവിധ സംഘടനാ നേതാക്കളായ സജി (കല കുവൈത്ത്), ഹംസ പയ്യന്നൂർ (കെകെഎംഎ), ബി എസ് പിള്ള (ഓഐസിസി), വിനോദ് (കേരള അസോസിയേഷന്‍) അഡ്വ. സുബിന്‍ അറക്കല്‍ (പ്രവാസി മലയാളി കോണ്‍ഗ്രസ്സ്), തോമസ് മാത്യു കടവില്‍ (മാധ്യമപ്രവർത്തകന്‍), അനിയന്‍കുഞ്ഞ് (വെല്‍ഫെയർ പാർട്ടി), ഖലീല്‍ അടൂർ (കെഇഎ), ഉമ്മർ കൂളിയങ്കാൽ (ഐഎംസിസി), തുടങ്ങിയവർ സംസാരിച്ചു.
വിവിധ സംഘടനാ നേതാക്കളായ ഷൈജിത്ത് , പ്രേംരാജ്, സലിംരാജ്, ഓമനക്കുട്ടന്‍, ബിജു കടവില്‍, പി എ നാസർ , റഹീം ആരിക്കാടി, സലാം കളനാട്, ഹമീദ് കേളോത്ത്, ഷൈമേഷ്, മുബാറക് കമ്പ്രത് , ഇല്യാസ് തോട്ടത്തിൽ , മുനീർ നന്ദി, അനിൽ കേളോത് തുടങ്ങിയവർ പങ്കെടുത്തു . സിറാജ് പാലക്കി,കുഞ്ഞമ്മദ് അതിഞ്ഞാൽ , ആന്‍വർ തച്ചമ്പൊയില്‍, റിയാസ് തങ്ങള്‍ കൊടുവള്ളി, മുബാറക്ക് കൂളിയങ്കാല്‍, ഇല്യാസ് ചിത്താരി, സഫാദ് പടന്ന, നൗഫല്‍ പുഞ്ചാലി, നിസാർ കൊടുവള്ളി, ശരീഫ് പൂച്ചക്കാട്, അബ്ബാസ് ബേക്കല്‍ , മുനീർ ബീരിച്ചേരി, ഇല്യാസ് പൂച്ചക്കാട് സഗീർ ബാലരാമപുരം തുടങ്ങിയവർ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കോവിഡ് കാലത്തെ മികച്ച സേവന പ്രവർത്തനം നടത്തിയ ഹമീദ് മധൂരിനുള്ള അനുമോദനം സജി ജനാർദനൻ കൈമാറി.