ഫർവ്വാനിയ്യ : പരിശുദ്ധ റമളാൻ മാസത്തിൻ്റെ പരിശുദ്ധത കാത്ത് സൂക്ഷിക്കുന്നതോടൊപ്പം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രയാസങ്ങളനുഭവിക്കുന്നവരെ പരസ്പരം അറിഞ്ഞ് മാനുഷിക പരിഗണന നൽകി ആവശ്യമായ എല്ലാ സഹകരണവും ചെയ്ത് സേവന പ്രവർത്തനങ്ങളിൽ വ്യാപൃതരാവാൻ സ്വയം സന്നദ്ധരാവണമെന്ന് എസ്.എസ്.എഫ് ഇന്ത്യ പ്രസിഡണ്ട് ഡോ: മുഹമ്മദ് ഫാറൂഖ് നഈമി.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളോ ആവശ്യമായ വിദ്യാഭ്യാസമോ ലഭിക്കാത്ത ആളുകൾക്ക് സാന്ത്വന സ്പർശവുമായി ഇറങ്ങി ചെല്ലാൻ നമുക്ക് സാധിക്കണം ഇംപീരിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഖൈത്താനിൽ വെച്ച് നടന്ന രിസാല സ്റ്റഡി സർക്കിൾ നാഷനൽ കൗൺസിലേർസ് മീറ്റിംഗിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ഗൾഫ് കൗൺസിൽ അംഗം അബൂബക്കർ സിദ്ധീഖ് കൂട്ടായി പ്രസ്തുത സംഗമം ഉദ്ഘാടനം ചെയ്തു. റഫീഖ് കൊച്ചന്നൂർ, ശിഹാബ് വാരം, ശിഹാബ് വാണിയന്നൂർ, നവാഫ് അഹമ്മദ്, നാഫി കുറ്റിച്ചിറ വിവിധ സെഷനുകൾക്ക് നേത്യത്വം നൽകി.