ടൂറിസ്റ്റ് വിസ ലഭിക്കാൻ കൃത്രിമം കാട്ടി;കുവെെറ്റിൽ പ്രവാസികൾ അറസ്റ്റിൽ

0
24

കുവെെറ്റ്: കൃത്രിമം കാട്ടി അൻപതോളം വിദേശികൾക്ക് ടൂറിസ്റ്റ് വിസ ലഭ്യമാക്കാൻ സഹായിച്ച കുറ്റത്തിന് കുവെെറ്റിൽ നാല് പേർ പിടിയിലായി.കേസിൽ നാല് സുഡാൻ സ്വദേശികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ആഭ്യന്തര മന്ത്രാലയത്തിലുള്ള ബന്ധം ഉപയോഗിച്ച് വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റിൽ കൃത്രിമം നടത്തിയാണ് വിസയ്ക്ക് യോഗ്യത നേടി കൊടുത്തതെന്നാണ് കിട്ടുന്ന വിവരം.

ഇങ്ങനെ ലഭ്യമായ വിസ ഉപയോഗിച്ച് ഏതൊക്കെ രാജ്യക്കാരാണ് കുവൈറ്റിൽ പ്രവേശിച്ചതെന്നും, നിരോധിത പട്ടികയിലുള്ള ആരെങ്കിലും എത്തിയിട്ടുണ്ടോ എന്നും പരിശോധിച്ച് വരുന്നതായി അധികൃതർ അറിയിച്ചു.