കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ ഒമ്പത് ദിവസത്തെ ഈദ് അവധി ദിനങ്ങൾ പ്രഖ്യാപിച്ചതോടെ സ്വകാര്യ ചാലറ്റുകളുടെ വാടകയിൽ വൻ വർധന. ഈദ് അവധിക്കാലത്ത് ചാലറ്റുകൾക്ക് ഒരാഴ്ചത്തേക്ക് 1,500 KD യും മൂന്ന് ദിവസത്തേക്ക് 900 KD യും വരെ ചിലവാകുമെന്ന് പ്രാദേശിക പത്രങ്ങൾ ഞങ്ങൾ റിപ്പോർട്ട് ചെയ്തു . അവധിക്കാലത്ത് പ്രവാസികളും പൗരന്മാരും ഉൾപ്പെടെ നിരവധിപേർ രാജ്യത്തിന് പുറത്ത് യാത്ര ചെയ്യാൻ താൽപ്പര്യപ്പെടുന്നുണ്ടെങ്കിലും ചാലറ്റ്കകൾക്കുള്ള ഡിമാൻഡും ഗണ്യമായി വർദ്ധിച്ചു. വില വർദ്ധന ഇതും പ്രധാന കാരണമാണ്. ഒരു വാടക ചാലറ്റിന്റെ വില അത് സ്ഥിതി ചെയ്യുന്ന സ്ഥലം, ബീച്ചുമായുള്ള സാമീപ്യം, സ്വകാര്യ സ്വിമ്മിംഗ് പൂൾ എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.