കടുത്ത വരൾച്ചയിൽ തമിഴ്നാട് വലയുന്നു;മകനുമൊത്ത് നീന്തൽക്കുളത്തിലെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച സൗന്ദര്യ രജനീകാന്തിന് രൂക്ഷ വിമർശനം

0
20

ചെന്നൈ: കടുത്ത വരള്‍ച്ചയില്‍ തമിഴ്നാട് വലയുമ്പോൾ മകനുമൊത്ത് നീന്തല്‍ക്കുളത്തിലെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സംവിധായികയും രജനീകാന്തിന്‍റെ മകളുമായ സൗന്ദര്യ രജനീകാന്തിന് രൂക്ഷവിമര്‍ശനം. വാരാന്ത്യത്തില്‍ മകനുമൊത്ത് നീന്തല്‍ക്കുളത്തില്‍ ആഘോഷിക്കുന്ന ചിത്രമാണ് സൗന്ദര്യ ഇന്‍സ്റ്റഗ്രാമില്‍ നേരത്തെ പോസ്റ്റ് ചെയ്തത്.തുടർന്നുണ്ടായ വിമര്‍ശനത്തെ തുടര്‍ന്ന് ഐശ്വര്യ ചിത്രം നീക്കം ചെയ്തു.

‘വിമര്‍ശനത്തെ ഉള്‍ക്കൊണ്ട് ചിത്രം പിന്‍വലിക്കുന്നു. ചെന്നൈയിലെ ജല ദൗര്‍ലഭ്യത ഗൗരവമായി മനസ്സിലാക്കുന്നു.’ എന്നും സൗന്ദര്യ പിന്നീട് ട്വീറ്റ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തമിഴ്നാട്ടില്‍ മഴവെള്ള സംഭരണത്തിന് യുദ്ധകാല അടിസ്ഥാനത്തില്‍ നടപടി എടുക്കണമെന്ന് രജനീകാന്ത് ആവശ്യപ്പെട്ടിരുന്നു.