കുവൈത്ത് സിറ്റി: കുവൈത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അഞ്ച് ബ്രിട്ടീഷ് സർവ്വകലാശാലകളിൽ കുവൈറ്റ് വിദ്യാർത്ഥികളുടെ രജിസ്ട്രേഷനും എൻറോൾമെന്റും താൽക്കാലികമായി നിർത്തിവച്ചു. യുകെയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേരുന്ന കുവൈത്ത് വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റി ബിരുദാനന്തര പഠനങ്ങളുടെ എല്ലാ തലങ്ങളിലും രജിസ്റ്റർ ചെയ്യുന്നതിനും ചേരുന്നതിനും വിലക്കുണ്ടെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദാഫ് പറഞ്ഞു.
മന്ത്രാലയം നടപടി സ്വീകരിച്ച 5 യൂണിവേഴ്സിറ്റികൾ
1 യൂണിവേഴ്സിറ്റി ഓഫ് കവൻട്രി
2 – യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ബാങ്ക്, ലണ്ടൻ
3 – ബ്രാഡ്ഫോർഡ് യൂണിവേഴ്സിറ്റി
4 – സ്റ്റാഫോർഡ്ഷയർ യൂണിവേഴ്സിറ്റി
5 – സണ്ടർലാൻഡ് യൂണിവേഴ്സിറ്റി.
ഈ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് എൻറോൾ ചെയ്യുകയും പഠനം തുടരുകയും ചെയ്ത വിദ്യാർത്ഥികൾക്ക് ഈ തീരുമാനം ബാധകമല്ല.